
പുത്തൻകാവ്. മെട്രോപോലീത്തൻ ഹയർ സെക്കൻഡറി സ്കൂളിൽ കുട്ടികളുടെ മികവുകളുടെ പ്രദർശനം നടത്തപ്പെട്ടു. പ്രദർശന ഉദ്ഘാടനം ചെങ്ങന്നൂർ ബോധിനി ഡയറക്ടർ കെ.ആർ.പ്രഭാകരൻ നായർ നിർവ്വഹിച്ചു .
സ്കൂൾ കോഡിനേറ്റർ ഫാദർ ബീജു റ്റി മാത്യു, ഹെഡ്മാസ്റ്റർ സിബി വർഗീസ് , സീനിയർ അസിസ്റ്റൻ്റ് ജെസ്സി മോൾ , കുര്യൻ മാമ്മൻ , സ്റ്റാഫ് സെക്രട്ടറി അലക്സ് വർഗീസ് ,ജിൻസി രാജു, ആശാ ജോയി, ഷീബു ചാക്കോ ,ജുബി സാറാ മാത്യു എന്നിവർ സംസാരിച്ചു.
ശാസ്ത്ര, സാമൂഹിക, ഗണിത , ഐ ടി ,പ്രവൃത്തിപരിചയ മേഖലകളിൽ മികവ് പ്രകടിപ്പിക്കാനുള്ള ഒരവസരമായി ഈ പ്രവർത്തനങ്ങൾ വഴിതെളിച്ചു.
ശാസ്ത്ര മേഖലകളിലെ നൂതനങ്ങളായ ആശയങ്ങൾ കുട്ടികൾ അവതരിപ്പിച്ചു. ചിലവ് കുറഞ്ഞ രീതിയിൽ നിർമ്മിക്കുന്ന വാക്വം ക്ലീനറും ഹൈഡ്രജൻ ബലൂണും കുട്ടികളെ ആകർഷിച്ചു. പ്രവൃത്തിപരിചയ മേളകളിലും കുട്ടികൾ ഉപയോഗപ്രദമായ വിവിധ വസ്തുക്കൾ നിർമ്മിക്കുകയുണ്ടായി. എ ഐ സാങ്കേതികവിദ്യയുടെ വിവിധങ്ങളായ മാതൃകകൾ കുട്ടികൾ നിർമ്മിച്ചു.











